You are Here : Home / News Plus

വരവുചിലവ് കണക്ക്: കേരളാ കോണ്‍ഗ്രസ്സിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌

Text Size  

Story Dated: Thursday, March 19, 2015 07:25 hrs UTC

കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വരവ് ചിലവ് കണക്കുകള്‍ ഹാജരാക്കിയില്ലെന്ന് കാണിച്ച് കേരളാ കോണ്‍ഗ്രസ് (എം)ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. രണ്ട് തവണ ഇക്കാര്യം കാണിച്ച് നോട്ടീസയച്ചെങ്കിലും പാര്‍ട്ടി പ്രതികരിച്ചില്ല. നോട്ടീസ് ലഭിച്ച് 20 ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കാണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്.

2014 ഓഗസ്റ്റ് 26ന് മുമ്പ് തിരഞ്ഞെടുപ്പിലെ വരവുചിലവ് കണക്കുകള്‍ സമര്‍പ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നത്. കണക്കുകള്‍ ലഭിക്കാത്തതിനേത്തുടര്‍ന്ന് ഒക്ടോബര്‍ 22നും നവംബര്‍ 28നും വീണ്ടും കമ്മീഷന്‍ പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതി. കമ്മീഷന്‍ പാര്‍ട്ടിക്ക് നല്‍കിയ അവസാനത്തെ അവസരവും വിനിയോഗിക്കാത്തതിനേത്തുടര്‍ന്നാണ് ഇപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.