You are Here : Home / News Plus

വിധിവരുംവരെ തീസ്ത സെതല്‍വാദിനെ അറസ്റ്റുചെയ്യരുതെന്ന് സുപ്രീംകോടതി.

Text Size  

Story Dated: Thursday, March 19, 2015 07:28 hrs UTC

 മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവരുംവരെ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെ അറസ്റ്റുചെയ്യരുതെന്ന് സുപ്രീംകോടതി. കൂടാതെ തീസ്ത നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടംഗ ബെഞ്ചില്‍ നിന്ന് വിപുലമായ ബെഞ്ചിലേക്ക് മാറ്റി. 

ഗുജറാത്ത് കലാപത്തില്‍ കത്തിച്ച ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ ഇരകള്‍ക്ക് വേണ്ടി സ്വരൂപിച്ച ഫണ്ട് തട്ടിപ്പു നടത്തിയെന്ന് കാട്ടി ഗുജറാത്ത് പോലീസ് എടുത്ത കേസില്‍ ഗുജറാത്ത് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ തീസ്തയുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കുറ്റപത്രം ചുമത്തിയിരിക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.