You are Here : Home / News Plus

നിയമസഭയിലെ സംഘര്‍ഷം:ഇരുവിഭാഗങ്ങളും ചര്‍ച്ച ചെയ്യണമെന്ന് വി.എം സുധീരന്‍

Text Size  

Story Dated: Thursday, March 19, 2015 05:02 hrs UTC

നിയമസഭയെ സാധാരണ നിലയിലേക്കു കൊണ്ടുവരാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു കക്ഷി നേതാക്കളും ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യണമെന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. ശ്രദ്ധേയമായ നിയമനിര്‍മാണങ്ങളിലൂടെ രാജ്യത്തിനു തന്നെ മാതൃകയായ കേരളാ നിയമസഭയിലുണ്ടായ സംഭവങ്ങള്‍ എല്ലാവരെയും വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ലഭ്യമാണ്. ഇത് എല്ലാവരും ഒരുമിച്ചിരുന്നു സമാധാനത്തോടെ കണ്ട ശേഷം കാര്യങ്ങള്‍ തീരുമാനിക്കണം. ഇതിനു സ്പീക്കര്‍ മുന്‍കയ്യെടുക്കുമെന്നാണു പ്രതീക്ഷ. ഇനി വാദപ്രതിവാദങ്ങള്‍ക്കു പ്രസക്തിയില്ല. എല്ലാവരും സ്പീക്കറുമായി സഹകരിക്കണമെന്നും സുധീരന്‍ പറഞ്ഞു.
അഞ്ച് ഇടത് എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്ത നടപടി വ്യത്യസ്തമാണെന്നും ഇതില്‍ തെറ്റില്ലെന്നും സുധീരന്‍ പറഞ്ഞു. കെ.എം മാണിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചു കോണ്‍ഗ്രസിനും യു.ഡി.എഫിനും ഒറ്റനിലപാടെയുള്ളൂവെന്നും മറ്റു വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും സുധീരന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.