You are Here : Home / News Plus

മാണി പ്രശ്നം:ചെന്നിത്തല സോണിയയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Thursday, March 19, 2015 05:08 hrs UTC

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെകുറിച്ചു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്താനാണ് സോണിയയെ കണ്ടത്. മാണിയുമായി ബന്ധപ്പെട്ടു പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധി, നേതാക്കള്‍ക്കുള്ള എതിരഭിപ്രായം, പ്രശ്നം പരിഹരിക്കേണ്ടതിന്‍റെ ആവശ്യകത എന്നിവ ചെന്നിത്തല സോണിയയെ അറിയിച്ചു.
അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ആര്‍.എസ്.പി അവകാശവാദം ഉന്നയിക്കുന്നതില്‍ തെറ്റില്ലെന്ന് ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.