You are Here : Home / News Plus

വനിതാ എം.എല്‍.എമാരുടെ പരാതി ഉടന്‍ പൊലീസിന് കൈമാറണമെന്ന് വി.എസ്

Text Size  

Story Dated: Thursday, March 19, 2015 05:18 hrs UTC

വനിതാ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതി ഉടന്‍ പോലീസിന് കൈമാറണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യമുന്നയിച്ച്് വി.എസ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. കത്ത് പൊലീസിന് കൈമാറാത്തത് ഗുരുതര സ്ത്രീ വിരുദ്ധ നിലപാടെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
വനിതാ എം.എല്‍.എമാരെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. ലൈംഗിക സ്വഭാവത്തോടെയുള്ള ആക്രമണമാണ് ഇതെന്നും വി.എസ് വ്യക്തമാക്കിയിട്ടുണ്ട്. കത്ത്കൈമാറാത്തത് അവകാശലംഘനമാണെന്നും വി.എസ് കത്തില്‍ ആരോപിച്ചു.
എന്നാല്‍ വൈശാഖ് കേസിലും, ലളിതകുമാരി കേസിലും സുപ്രീംകോടതിയുടെ വിധിന്യായത്തിലെ നിര്‍ദ്ദശേങ്ങള്‍ക്കനുസരിച്ച് നിയമപരമായി പോലീസിന് അന്നു തന്നെ കൈമാറേണ്ടിയിരുന്ന ഈ പരാതി സ്പീക്കര്‍ ഇതേവരെ പൊലീസിന് അയച്ചു കൊടുക്കാന്‍ തയാറായിട്ടില്ല. ഇത് ഗുരുതരമായ സ്ത്രീവിരുദ്ധ നിലപാടാണ്. അതിനൊപ്പം ഇത് ഗൗരവതരമായ നിയമലംഘനവും, വനിതാ എം.എല്‍.എമാര്‍ക്ക് നേരെയുള്ള വിവേചനവും അവകാശലംഘനവുമാണ്. ജമീലാ പ്രകാശം എംഎല്‍എ 13-ാം തീയതി തന്നെ അവരെ ലൈംഗിക സ്വഭാവത്തോടുകൂടി പീഡിപ്പിച്ചതായി പരാതി നല്‍കിയിട്ടും അത് കണ്ടില്ലന്നെ് നടിക്കുകയും തന്‍റെ മുന്നില്‍ വെച്ച് നടന്ന ഈ ഹീനകൃത്യം സ്ത്രീ ചാവേര്‍ ആക്രമണമായി ചിത്രീകരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടി അങ്ങയേറ്റം അപലപനീയമാണ്. ഈ പശ്ചാത്തലത്തില്‍ ഒരു നിമിഷം പോലും വൈകാതെ ജമീലാപ്രകാശത്തിന്‍റെ പരാതി പൊലീസിന് കൈമാറാനും നിയമനടപടികള്‍ക്ക് വഴിയൊരുക്കാനും സ്പീക്കര്‍ അടിയന്തര നടപടിയെടുക്കണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.