You are Here : Home / News Plus

ആര്‍.എസ്.പിയുടെ കോവൂര്‍ കുഞ്ഞുമോന്‍ ഡെപ്യൂട്ടി സ്പീക്കറായേക്കും

Text Size  

Story Dated: Thursday, March 19, 2015 05:47 hrs UTC

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍.എസ്.പിക്ക് ലഭിച്ചേക്കും. ഇക്കാര്യത്തില്‍ തത്വത്തില്‍ ധാരണയായതായി ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അറിയിച്ചു. കോവൂര്‍ കുഞ്ഞുമോനായിരിക്കും യു.ഡി.എഫിന്‍െറ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥി. എന്‍. ശക്തന്‍ സ്പീക്കറായതിനാലാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിവുവന്നത്.
ജി. കാര്‍ത്തികേയന്‍െറ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര മണ്ഡലം ആവശ്യപ്പെട്ടുകൊണ്ട് ആര്‍.എസ്.പി മുന്നോട്ടുവന്നിരുന്നു. ആര്‍.എസ്.പി സംസ്ഥാന നേതാക്കളായ ഷിബു ബേബിജോണും എ.എ അസീസുമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെയായിരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായും യു.ഡി.എഫ് കണ്‍വീനര്‍ പി. പി തങ്കച്ചന്‍ അറിയിച്ചിരുന്നു.
അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍.എസ്.പിക്ക് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടി െല്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ആര്‍.എസ്.പി കത്തുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.