You are Here : Home / News Plus

കശ്മീര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പി.ഡി.പിയുമായുള്ള ബന്ധം വിടുമെന്ന് അമിത് ഷാ

Text Size  

Story Dated: Thursday, March 19, 2015 05:53 hrs UTC

അഹ്മദാബാദ്: ദേശീയ താല്‍പര്യമുള്ള വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും കശ്മീര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ജമ്മു കശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം വിടുമെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. സ്വന്തം നിയമസഭാ മണ്ഡലമായ നരന്‍പുരയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരില്‍ കേവലമായി അധികാരത്തില്‍ തുടരില്ല. ദേശീയ താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല. കശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചത് കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാനാണ്. അത് നടന്നില്ലെങ്കില്‍ സഖ്യസര്‍ക്കാറില്‍നിന്ന് ബി.ജെ.പി വിടുന്നത് ആര്‍ക്കും തടയാനാവില്ല -അമിത് ഷാ പറഞ്ഞു.
എന്നാല്‍, ഷായുടെ പ്രസ്താവന വിവാദമാകുമെന്ന് കണ്ട് പാര്‍ട്ടി ഗുജറാത്ത് വക്താവ് ഷര്‍ഷാദ് പട്ടേല്‍ രംഗത്തുവന്നു. അമിത് ഷാ പറഞ്ഞത് പാര്‍ട്ടിയുടെ ഏറ്റവും വലിയ പരിഗണന ദേശീയ താല്‍പര്യമാണെന്നും അല്ലാതെ കശ്മീരില്‍ സഖ്യം അവസാനിപ്പിക്കുകയല്ലെന്നും പട്ടേല്‍ വിശദമാക്കി. കശ്മീര്‍ സര്‍ക്കാറിന്‍െറ ഏകപക്ഷീയ നടപടികള്‍ പി.ഡി.പി-ബി.ജെ.പി സംഖ്യത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ അമിത് ഷായുടെ പ്രസ്താവനക്ക് രാഷ്ട്രീയ നിരീക്ഷകര്‍ വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.