You are Here : Home / News Plus

ജമ്മു കശ്മീരിലെ കത് വ ജില്ലയില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു.

Text Size  

Story Dated: Friday, March 20, 2015 03:48 hrs UTC

ഭീകരവാദികള്‍ ജമ്മു കശ്മീരിലെ കത് വ ജില്ലയില്‍ പോലീസ് സ്‌റ്റേഷന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തെത്തുടര്‍ന്ന് ജമ്മുവിലൂടെയുള്ള ദേശീയപാത ഒന്ന് അടച്ചു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍  അകലെയാണ് രാജ്ബാഗ് പോലീസ് സ്‌റ്റേഷന്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്ബാഗ് പോലീസ് സ്‌റ്റേഷന് നേര്‍ക്ക് ആക്രമണമുണ്ടായത്. തോക്കുകളും ഗ്രനേഡുകളുമായി സൈനിക യൂണിഫോമിലെത്തിയ തീവ്രവാദികള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.