You are Here : Home / News Plus

ജമ്മു കശ്മീരില്‍ പൊലീസ് സ്റ്റേഷനുനേരെ വെടിവെപ്പ്; മൂന്നു മരണം

Text Size  

Story Dated: Friday, March 20, 2015 04:38 hrs UTC

ജമ്മു കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ കതുവ ജില്ലയിലെ രാജ്ബാഗ് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സൈന്യത്തിന്‍െറ യൂണിഫോമില്‍ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ ആറ് മണിക്ക് ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. മൂന്നുപേര്‍ പൊലീസ് സ്റ്റേഷനുള്ളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് കഷ്ടിച്ച് 15 കിലോമീറ്റര്‍ ദൂരത്താണ് ഈ പൊലീസ് സ്റ്റേഷന്‍.

കഴിഞ്ഞദിവസം രാത്രി അതിര്‍ത്തി വഴി നുഴഞ്ഞുകയറിയവരായിരിക്കും ആക്രമികളെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ജമ്മുവിലെ ദേശീയ പാത^1 അടച്ചിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.