You are Here : Home / News Plus

റായ്ബറേലിയില്‍ ട്രെയിന്‍ പാളംതെറ്റി 6 മരണം

Text Size  

Story Dated: Friday, March 20, 2015 06:47 hrs UTC

ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ ഡെറാഡൂണ്‍ വരണാസി ജന്‍താ എക്‌സ്പ്രസ് പാളംതെറ്റി ആറുപേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. റായ്ബറേലില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ബച്‌റാവന് റെയില്‍വേ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. 

എന്‍ജിനും രണ്ട് കോച്ചുകളുമാണ് പാളം തെറ്റിയത്. അപകടസ്ഥലത്തേക്ക് റിലീഫ് വാന്‍ അയച്ചതായി റയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു. 
ബ്രേക്കിന്റെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക സൂചന. അപകടത്തില്‍ പെട്ട ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഞെരിഞ്ഞമര്‍ന്നിട്ടുണ്ട്. 

ലക്‌നൗ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.