You are Here : Home / News Plus

അഞ്ച് ഇടതു വനിതാ എം.എല്‍.എ.മാര്‍ തിങ്കളാഴ്ച പരാതി നല്‍കും

Text Size  

Story Dated: Friday, March 20, 2015 06:50 hrs UTC

 ബജറ്റ് അവതരണവേളയില്‍ നിയമസഭക്കുള്ളിലുണ്ടായ സംഭവങ്ങള്‍ സംബന്ധിച്ച് ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ അഞ്ച് ഇടതു വനിതാ എം.എല്‍.എമാര്‍ തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കും. ജമീല പ്രകാശം, ഇ.എസ് ബിജി മോള്‍, കെ.കെ ലതിക, കെ.എസ് സലീഖ, ഗീത ഗോപി എന്നിവര്‍ വെവ്വേറെ നല്‍കുന്ന പരാതിയില്‍ ലൈംഗികാതിക്രമം അടക്കമുള്ള ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടും.

നിയമസഭാ സ്പീക്കറില്‍ നിന്ന് നീതി ലഭിക്കില്ളെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പൊലീസിന് നേരിട്ടു പരാതി നല്‍കുന്നതെന്ന് വനിതാ എം.എല്‍.എമാര്‍ പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.