You are Here : Home / News Plus

ധാതു ഖനി ബില്‍ രാജ്യസഭ പാസാക്കി

Text Size  

Story Dated: Friday, March 20, 2015 07:42 hrs UTC

ധാതു ഖനി (പ്രത്യേക നിയമഭേദഗതി) ബില്‍ 2015 രാജ്യസഭ പാസാക്കി. 1957 ലെ നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണിത്. സി.പി.എം അംഗം പി.രാജീവ് അവതരിപ്പിച്ച ഭേദഗതി പ്രമേയം വോട്ടിനിട്ട് തള്ളിയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടായതിനെത്തുടര്‍ന്നാണ് ബില്‍ തള്ളിപ്പോയത്. തൃണമൂല്‍ കോണ്‍ഗ്രസും എ.ഐ.ഡി.എം.കെയും ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 68 നെതിരെ 112 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. 

ബില്‍ വേണ്ടവിധം പരിശോധിക്കാന്‍ ആവശ്യമായ സമയം സെലക്ട് കമ്മിറ്റിക്ക് ലഭിച്ചില്ലെന്നും അതിനാല്‍ ബില്‍ വീണ്ടും സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയക്കണമെന്നായിരുന്നു പി രാജീവ് കൊണ്ടുവന്ന ഭേദഗതിപ്രമേയം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.