You are Here : Home / News Plus

സഭയില്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നുവെന്ന് കെ.സി അബു

Text Size  

Story Dated: Friday, March 20, 2015 07:48 hrs UTC

സഭയില്‍ തടഞ്ഞ സംഭവത്തില്‍ ബിജിമോള്‍ എം.എല്‍.എക്ക് പരാതിയുണ്ടാകില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു. മന്ത്രി ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നുവെന്നും കെ.സി അബു ആക്ഷേപിച്ചു. 

ഇത്തരം സമയങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകേണ്ട പരിഭ്രമമോ പേടിയോ ബിജിമോള്‍ക്കുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമായാണ് പരാതികളെന്നും കെ.സി അബു പറഞ്ഞു. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ബിജിമോളെ അധിഷേപിക്കുന്ന തരത്തിലുള്ള ഈ പരാമര്‍ശമുണ്ടായത്.

എന്തിനാണ് ജമീല പ്രകാശം ശിവദാസന്‍നായരെ കടിക്കാന്‍ പോയത്. കരിമ്പു ശരീരമുള്ള പി.കെ ബഷീറിനെ കടിച്ചാല്‍ പോരാരുന്നോ എന്നും കെ.സി അബു വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.