You are Here : Home / News Plus

സെമിയില്‍ ഇന്ത്യ ഓസീസിനെ നേരിടും

Text Size  

Story Dated: Friday, March 20, 2015 01:56 hrs UTC

അഡ്‌ലെയ്‌ഡ്:പാകിസ്‌താനെതിരെ 214 റണ്‍ വിജയലക്ഷ്യമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ്‌ മൂന്നാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജയം സ്വന്തമാക്കി. സെമിയില്‍ ഇന്ത്യ ഓസീസിനെ നേരിടും. 33.5 ഓവറില്‍ നാലുവിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. എന്നാല്‍ ബാറ്റിംഗിലും ബൗളിംഗിലും ഓസീസ്‌ മുന്‍തൂക്കമാണ്‌ അഡ്‌ലെയ്‌ഡില്‍ കണ്ടത്‌. ബാറ്റിംഗ്‌ തെരഞ്ഞെടുത്ത പാകിസാന്‍ ഇന്നിംഗ്‌സ് 213 റണ്ണിന്‌ അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ്‌ അനായാസമായി ലക്ഷ്യത്തിലെത്തി. സ്‌മിത്തിന്റെയും, വാട്‌സന്റെയും അര്‍ദ്ധസെഞ്ചുറി മികവിലാണ്‌ ഓസീസ്‌ അനായാസ ജയം സ്വന്തമാക്കിയത്‌. സ്‌മിത്ത്‌ 65 റണ്‍ നേടി പുറത്തായപ്പോള്‍ വാട്‌സന്‍ 64 റണ്‍ നേടി പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ വാര്‍ണറും(24), ഫിഞ്ചും(രണ്ട്‌) കാര്യമായ സംഭാവനകള്‍ നല്‍കിയില്ല. നായകന്‍ ക്ലാര്‍ക്കിനെയും(എട്ട്‌) നിലയുറപ്പിക്കാന്‍ പാക്‌ ബൗളര്‍മാര്‍ അനുവദിച്ചില്ല. എന്നാല്‍ വാട്‌സനു കൂട്ടായി മാക്‌സ്വെല്‍(44) എത്തിയതോടെ ഓസീസ്‌ റണ്‍ കുതിച്ചു. തുടര്‍ന്ന്‌ 33.5 ഓവറില്‍ ആറു വിക്കറ്റ്‌ ശേഷിക്കെ അവര്‍ ലക്ഷ്യത്തിലെത്തി. പാകിസ്‌താനു വേണ്ടി വഹാബ്‌ റിയാസ്‌ രണ്ടും, സൊഹൈല്‍ ഖാന്‍, എഹ്‌സാദ്‌ അദില്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത പാക്‌ ബാറ്റ്‌സ്മാന്മാരെ ഒരു വിധത്തിലും നിലയുറപ്പിക്കാന്‍ ഓസീസ്‌ ബൗളറമാര്‍ അനുവദിച്ചില്ല. ഓസീസ്‌ പേസര്‍മാരുടെ മുന്നില്‍ പാക്‌ ബാറ്റ്‌സ്മാന്മാര്‍ വിറയ്‌ക്കുന്നതാണ്‌ അഡ്‌ലെയ്‌ഡില്‍ കണ്ടത്‌. 41 റണ്‍ നേടിയ ഹാരിസ്‌ സൊഹൈലാണ്‌ പാക്‌ ബാറ്റിംഗ്‌ നിരയിലെ ടോപ്‌ സ്‌കോറര്‍. ഓസീസിനു വേണ്ടി ഹസല്‍വുഡ്‌ നാലു, സ്‌റ്റാര്‍ക്ക്‌, മാക്‌സ്വെല്‍ രണ്ട്‌, ജോണ്‍സന്‍, ഫോള്‍ക്ക്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.