You are Here : Home / News Plus

റെയില്‍വേ 'കായകല്‍പ്'സമിതി അധ്യക്ഷനായി രത്തന്‍ ടാറ്റയെ തെരഞ്ഞെടുത്തു

Text Size  

Story Dated: Friday, March 20, 2015 05:42 hrs UTC

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച 'കായകല്‍പ്' (പരിവര്‍ത്തന) സമിതിയുടെ അധ്യക്ഷനായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ തെരഞ്ഞെടുത്തു. കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭുവാണ് നിയമന വാര്‍ത്ത പുറത്തുവിട്ടത്.
വ്യവസായ മേഖലയിലെ രത്തന്‍ ടാറ്റയുടെ മികവും ദീര്‍ഘ കാലത്തെ പരിചയവും റെയില്‍വേക്ക് ഗുണം ചെയ്യുമെന്ന് സുരേഷ് പ്രഭു പറഞ്ഞു. ആവശ്യമായി വന്നാല്‍ കൂടുതല്‍ അംഗങ്ങളെ സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
റെയില്‍വേ യൂണിയന്‍ നേതാക്കളായ ശിവ ഗോപാല്‍ മിശ്ര, എം. രഘുവയ്യ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. നഷ്ടത്തിലായ റെയില്‍വേയെ കരകയറ്റാനായി 'കായകല്‍പ്' സമിതി രൂപീകരിക്കുമെന്ന് റെയില്‍ ബജറ്റില്‍ സുരേഷ് പ്രഭു പ്രഖ്യാപിച്ചിരുന്നു.
റെയില്‍വേയില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനായി മുന്‍ ഡി.ഐ.പി.പി സെക്രട്ടറി അജയ് ശങ്കര്‍ അധ്യക്ഷനായ പൊതു-സ്വകാര്യ പങ്കാളിത്ത സമിതിക്ക് രൂപം നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.