You are Here : Home / News Plus

കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദിയാക്രമണം

Text Size  

Story Dated: Saturday, March 21, 2015 04:01 hrs UTC

 ജമ്മു കശ്മീരിലെ സാംബ സെക്ടറില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദിയാക്രമണം. ഒരു സിവിലിയന് പരിക്കേറ്റു. പുലര്‍ച്ചെ സൈനിക ക്യാമ്പിനുള്ളില്‍ കടന്നു കയറിയ തീവ്രവാദികള്‍ ഗ്രനേഡും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ട്.

ജമ്മുവില്‍ നിന്നു കൂടുതല്‍ സൈന്യത്തെ എത്തിച്ച് തിരിച്ചടിക്കാനുള്ള തീരുമാനത്തിലാണ് സേനാനേതൃത്വം. നാലോളം തീവ്രവാദികള്‍ ക്യാമ്പിനുള്ളില്‍ കഴിയുന്നതായി പ്രാഥമിക വിവരം. ആര്‍മി പബ്ളിക് സ്കൂളിനും സൈനിക ക്യാമ്പിനും ഇടയിലാണ് സംഭവം. ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ജമ്മു ^പത്താന്‍കോട്ട് ദേശീയ പാത അടച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.