You are Here : Home / News Plus

യമനിലെ ചാവേര്‍ സ്ഫോടനം; മരണസംഖ്യ 137 ആയി

Text Size  

Story Dated: Saturday, March 21, 2015 04:02 hrs UTC

യമന്‍ തലസ്ഥാനമായ സന്‍ആയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ രണ്ട് പള്ളികളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരണസംഖ്യ 137 ആയി ഉയര്‍ന്നു. 345ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ബോംബ് ധരിച്ച ചാവേര്‍ പള്ളിക്കുള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും കൂടാമെന്ന് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ആക്രമണത്തിന്‍െറ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഇസ്ളാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വരാന്‍ പോകുന്ന രക്തച്ചൊരിച്ചിലിന്‍െറ ഒരു ഭാഗം മാത്രമാണ് വെള്ളിയാഴ്ചത്തെ ആക്രമണമെന്ന് ഐ.എസ് ട്വിറ്ററിലൂടെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.