You are Here : Home / News Plus

ചന്ദ്രബോസ് കൊലക്കേസ്: അന്വേഷണ സംഘവുമായി ഇന്ന് ചര്‍ച്ച

Text Size  

Story Dated: Saturday, March 21, 2015 04:04 hrs UTC

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊലക്കേസ് അന്വേഷണത്തെക്കുറിച്ച് ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല ശനിയാഴ്ച അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തും. അഡ്വ. സി.പി. ഉദയഭാനുവിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് വിജ്ഞാപനമിറങ്ങിയിരുന്നു. തിങ്കളാഴ്ച ഉദയഭാനു തൃശൂരിലത്തെി അന്വേഷണ സംഘവും ബന്ധുക്കളുമായും ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. രാമവര്‍മപുരം പൊലീസ് അക്കാദമിയിലാണ് മന്ത്രി അന്വേഷണസംഘവുമായി ചര്‍ച്ച നടത്തുക. കൊടുങ്ങല്ലൂരില്‍ വിദ്യാര്‍ഥിനിയും അമ്മാവനും മരിച്ച സംഭവത്തിലെ സദാചാര ഗുണ്ടാ ആരോപണവുമായി ബന്ധപ്പെട്ട വിഷയവും ആഭ്യന്തരമന്ത്രിയുടെ ചര്‍ച്ചയിലുണ്ടെന്ന് അറിയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.