You are Here : Home / News Plus

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, ഒരാള്‍ മരിച്ചു

Text Size  

Story Dated: Saturday, March 21, 2015 07:46 hrs UTC

ജമ്മുകശ്മീരില്‍ ഇന്നുപുലര്‍ച്ചെ വീണ്ടും ഭീകരാക്രമണം. സാംബയ്ക്ക് സമീപമുള്ള സൈനികക്യാമ്പിന് നേരെയാണ് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ ആക്രമണം നടത്തിയത്. നാലു ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പോരാട്ടം തുടരുകയാണ്. 

ഇന്നലെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപോലീസുകാരടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ രണ്ടു ഭീകരരെ ആറുമണിക്കൂര്‍നീണ്ട പോരാട്ടത്തിനൊടുവിലാണ് സുരക്ഷാസേന വധിച്ചത്. വെള്ളിയാഴ്ച രാവിലെ ആറോടെ കത്വ ജില്ലയിലെ രാജ്ബാഗ് പോലീസ് സ്റ്റേഷനാണ് സൈനികവേഷത്തിലെത്തിയ ഭീകരര്‍ ആക്രമിച്ചത്. 

സംസ്ഥാനത്ത് മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള പി.ഡി.പി.-ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടക്കുന്ന ആദ്യ ഭീകരാക്രമണമായിരുന്നു അത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ചാവേര്‍സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാകേന്ദ്രങ്ങള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.