You are Here : Home / News Plus

ഉണ്ണിത്താനെ നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചല്ലെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Saturday, March 21, 2015 07:47 hrs UTC

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചത് കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉണ്ണിത്താന്റെ നിയമനത്തെ ചൊല്ലി സിനിമാപ്രവര്‍ത്തകരായ ബോര്‍ഡ് അംഗങ്ങള്‍ രാജിവെക്കാനൊരുങ്ങി എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കെ.എസ്.എഫ്.ഡി.സിയില്‍ മുന്‍പും രാഷ്ട്രീയ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഘടനാപാടവും കഴിവും മുന്‍നിര്‍ത്തിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമാക്കാരുടെ രാജിതീരുമാനമറിഞ്ഞ്, താനും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.