You are Here : Home / News Plus

വി.എസ് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് പ്രകാശ് കാരാട്ട്‌

Text Size  

Story Dated: Saturday, March 21, 2015 07:49 hrs UTC

അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് വി.എസ് അച്യുതാനന്ദനോട് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ഇന്ന് ഡല്‍ഹിയിലെത്തി വി.എസ്, കാരാട്ടുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരെ കൊണ്ടുവന്ന പ്രമേയം സംഘടനാവിരുദ്ധമാണെന്ന് വി.എസ് വീണ്ടും കാരാട്ടിനോട് പറഞ്ഞു. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. അതുകൊണ്ട് ഇക്കാര്യം അടിയന്തരമായി കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംസ്ഥാനകമ്മിറ്റിയോടുള്ള തന്റെ വിയോജിപ്പുകള്‍ വി.എസ് എഴുതിത്തയാറാക്കി കാരാട്ടിന് നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.