You are Here : Home / News Plus

സി പി എം കേന്ദ്രകമ്മിറ്റി യോഗം ഇന്നുമുതല്‍

Text Size  

Story Dated: Saturday, March 21, 2015 08:20 hrs UTC

സി പി എം കേന്ദ്രകമ്മിറ്റി യോഗം ഇന്നുമുതല്‍ ന്യൂഡല്‍ഹിയില്‍. കേന്ദ്രകമ്മിറ്റി യോഗത്തിനു മുമ്പായി വെള്ളിയാഴ്ച പോളിറ്റ് ബ്യൂറോ യോഗം നടന്നിരുന്നു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.വി എസിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷം കേരളത്തിലെ കാര്യങ്ങളില്‍ കേന്ദ്രകമ്മിറ്റി തീരുമാനമെടുക്കും. വി എസ് പാര്‍ട്ടിയുമായി സഹകരിക്കണം എന്ന നിര്‍ദ്ദേശം ആലപ്പുഴയില്‍ ചേര്‍ന്ന അവയ്‌ലബിള്‍ പി ബി യോഗം മുന്നോട്ട് വെച്ചിരുന്നു. അവയ്‌ലബിള്‍ യോഗത്തിനു ശേഷവും തന്റെ നിലപാട് ആവര്‍ത്തിച്ച് കൊണ്ടുള്ള കത്താണ് വി എസ് കേന്ദ്രനേതാക്കള്‍ക്ക് നല്‍കിയത്.എല്ലാ കേന്ദ്രകമ്മിറ്റി അംഗങ്ങളെയും തന്റെ നിലപാട് അറിയിക്കണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു. സി പി എം പിബി യോഗത്തില്‍ സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ പ്രകാശ് കാരാട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.