You are Here : Home / News Plus

ബംഗ്ലാദേശിനെതിരെ ഇന്ത്യ ജയിക്കാന്‍ കാരണം അമ്പയര്‍മാര്‍ -ശൈഖ് ഹസീന

Text Size  

Story Dated: Saturday, March 21, 2015 05:35 hrs UTC

ലോകകപ്പില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് തോല്‍ക്കാന്‍ കാരണം അമ്പയര്‍മാരാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. തോല്‍വിക്ക്
കാരണം അമ്പയര്‍മാരാണെന്ന് ബംഗ്ലാദേശുകാരനായ ഐ.സി.സി പ്രസിഡന്‍റ് മുസ്തഫ കമാല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ആരും വിഷമിക്കേണ്ട കാര്യമില്ല. എല്ലാവരും കണ്ടതാണ് നാം എങ്ങനെയാണ് പുറത്തായതെന്ന്. ബംഗ്ലാദേശ് ഭാവിയില്‍ കളി ജയിക്കും. ഒരിക്കല്‍ നാം ലോക ചാമ്പ്യന്‍മാരാവുമെന്നും ഹസീന പറഞ്ഞു. ആസ്ട്രേലിയയിലുള്ള ബംഗ്ലാ പ്രവാസികള്‍ ടീമിന് നല്‍കിയ സ്വീകരണ ചടങ്ങിനെ ഫോണിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു ഹസീന. അമ്പയറിങ്ങില്‍ തെറ്റുണ്ടായിരുന്നി െല്ലങ്കില്‍ ഇന്ത്യക്ക് ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെതിരെ ജയിക്കാന്‍ സാധിക്കില്ലായിരുന്നെന്നും ശൈഖ് ഹസീന പറഞ്ഞു.
റൂബല്‍ ഹുസൈന്‍െറ പന്തില്‍ രോഹിത് ശര്‍മയെ ഡീപ് മിഡ് വിക്കറ്റില്‍ പിടികൂടിയതാണ് വിവാദമായത്. പന്ത് നെഞ്ചിനുനേരെ ഉയര്‍ന്നുവെന്നും നോബാള്‍ ആണെന്നും അമ്പയര്‍മാരായ അലീം ദറും ഇയന്‍ ഗുല്‍ദും വിധിച്ചു. എന്നാല്‍ പന്ത് നോബാള്‍ അല്ല എന്ന് പിന്നീട് വ്യക്തമായിരുന്നു. 90 റണ്‍സായിരുന്നു അപ്പോള്‍ രോഹിത് സ്കോര്‍ ചെയ്തിരുന്നത്. സെഞ്ച്വറി നേടിയ രോഹിത് കളിയിലെ കേമനാവുകയും ചെയ്തു. ബംഗ്ലാദേശിന്‍െറ സൂപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് മഹ്മൂദുല്ലയുടെ ക്യാച്ചെടുത്തപ്പോള്‍ ഫീല്‍ഡറുടെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയെന്നും ആരോപണമുണ്ട്. ശിഖര്‍ ധവാനായിരുന്നു ക്യാച്ചെടുത്തത്. കളിക്കു ശേഷം ബംഗ്ലാ ക്യാപ്റ്റന്‍ മഷ്റഫി മുര്‍തസയാണ് അമ്പയറുടെ തീരുമാനത്തിനെതിരെ ആദ്യമായി രംഗത്തുവന്നത്.
താന്‍ ഐ.സി.സി അധ്യക്ഷസ്ഥാനം രാജിവെക്കുമെന്ന് കമാല്‍ ഭീഷണി മുഴക്കിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് അമ്പയറുടെ തീരുമാനം വന്നത്. ഇക്കാര്യം ഐ.സി.സിയുടെ അടുത്ത യോഗത്തില്‍ ഉന്നയിക്കുമെന്നും കമാല്‍ പറഞ്ഞു.
അമ്പയറിങ്ങിനെതിരെ വന്‍ പ്രതിഷേധമാണ് ബംഗ്ലാദേശില്‍ നടന്നത്. പത്രങ്ങളുടെ തലക്കെട്ടിലും പ്രതിഷേധം പ്രതിഫലിച്ചു. 'അമ്പയറിങ് വിവാദത്തില്‍ സ്വപ്നക്കുതിപ്പ് അവസാനിച്ചു' എന്നാണ് കാലേര്‍ കാന്ത എന്ന പത്രം തലക്കെട്ട് കൊടുത്തത്. ചരിത്രത്തില്‍ ആദ്യമായി ബംഗ്ലാദേശ് ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്ന മത്സരത്തിലാണ് മോശം അമ്പയറിങ്ങ്‌ ഉണ്ടായത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.