You are Here : Home / News Plus

യുപിയില്‍ മൂന്ന് ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്‌ടെത്തി

Text Size  

Story Dated: Sunday, March 22, 2015 07:24 hrs UTC

യുപിയില്‍ മൂന്ന് ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്‌ടെത്തി. ഡിയോറ ജില്ലയിലെ ബര്‍ഹാജിലാണ് സംഭവം. മരിച്ചതില്‍ രണ്ടു പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടികളെ കാണാതായിരുന്നു. 18, 13, ഒമ്പത് എന്നിങ്ങനെയാണ് പെണ്‍കുട്ടികളുടെ പ്രായം. പെണ്‍കുട്ടികളെ മാനഭംഗംചെയത് കൊലപ്പെടുത്തിയതാണന്ന് ആരോപിച്ച് പെണ്‍കുട്ടികളുടെ വീട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.പാടത്താണ് മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്‌ടെത്തിയത്. കന്നുകാലികള്‍ക്കായുള്ള വൈക്കോല്‍ എടുക്കാനാണ് മൂവരും പാടത്തേക്കു പോയത്. മാനഭംഗം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണന്നും പോലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.