You are Here : Home / News Plus

ഭൂനിയമ ഭേദഗതി ബില്‍ കര്‍ഷക ക്ഷേമത്തിന് വേണ്ടിയെന്ന് മോദി

Text Size  

Story Dated: Sunday, March 22, 2015 05:22 hrs UTC

ന്യൂഡല്‍ഹി: ഭൂനിയമ ഭേദഗതി ബില്‍ കര്‍ഷക വിരുദ്ധമല്ലെന്നും കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 'മന്‍ കി ബാത്ത്' റേഡിയോ പരിപാടിയിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ബില്ലിനെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപകമായ നുണപ്രചരണമാണ് നടത്തുന്നത്. ഇപ്പോഴുള്ള ഭൂനിയമ ബില്ലിന് 120 വര്‍ഷത്തെ പഴക്കമുണ്ട്. ഇപ്പോഴും പഴഞ്ചന്‍ നിയമമാണ് തുടര്‍ന്ന് പോകുന്നത്. കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് ആവശ്യമായ ഭേദഗതികള്‍ നിയമത്തില്‍ വരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ബില്ലാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നും മോദി പറഞ്ഞു.
നുണപ്രചാരണം വിശ്വസിക്കരുത്. രാഷ്ര്ടീയ ലക്ഷ്യത്തോടു കൂടിയാണ് ബില്ലിനെ കുറിച്ച് നുണപ്രചരണങ്ങള്‍ നടത്തുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഭൂമി ഏറ്റെടുക്കുമ്പോള്‍ സമ്മതമാണോ എന്നുള്ള വ്യവസ്ഥ ഇപ്പോഴത്തെ ബില്ലിലും നിലനിര്‍ത്തിയിട്ടുണ്ട്. ബില്ലില്‍ ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ ഉള്ളതായി ആക്ഷേപം ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം കിട്ടണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എതിര്‍പ്പുള്ള സംസ്ഥാനങ്ങള്‍ക്ക് പഴയ ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി തുടരാം -മോദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.