You are Here : Home / News Plus

ബിജിമോളുടെ പരാതിയില്‍ വാഹിദ് എം.എല്‍.എക്കെതിരെ മാത്രം കേസ്

Text Size  

Story Dated: Sunday, March 22, 2015 05:32 hrs UTC

തിരുവനന്തപുരം: സഭക്ക് അകത്തും പുറത്തും തന്നെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് എം.എ. വാഹിദിനെതിരെ മാത്രം കേസെടുക്കാന്‍ പൊലീസിന് നിയമോപദേശം. മന്ത്രി ഷിബു ബേബി ജോണ്‍, കെ.സി. അബു എന്നിവര്‍ക്കെതിരേയുള്ള പരാതി വ്യക്തമല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലിയാണ് കേസെടുക്കാന്‍ പൊലീസിന് നിയമോപദേശം നല്‍കിയത്.
മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയില്‍ തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, എം.എ വാഹിദ് എം.എല്‍.എ എന്നിവര്‍ പ്രസ്താവനയിലൂടെ തന്നെ അപമാനിച്ചെന്നുമായിരുന്നു ബിജിമോളുടെ പരാതി.
തനിക്കെതിരെ കേസ് എടുത്താല്‍ നിയമപരമായി നേരിടുമെന്ന് എം.എ. വാഹിദ് എം.എല്‍.എ വ്യക്തമാക്കി.തന്‍റെ പരാമര്‍ശങ്ങള്‍ ബിജിമോളെ വേദനിപ്പിച്ചുവെങ്കില്‍ താന്‍ മാപ്പു ചോദിച്ചതാണ്. എന്നിട്ടും കേസില്‍ ഉറച്ചു നില്‍ക്കാനാണ് അവരുടെ തീരുമാനമെങ്കില്‍ കേസ് നിയമപരമായി നേരിടുമെന്ന് എം.എ. വാഹിദ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
നേരത്തെ, ബിജിമോളുടെ പരാതിയില്‍ ആരോപണ വിധേയര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഡി.ജി.പിക്ക് നിയമോപദേശം ലഭിച്ചിരുന്നു. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍്റെ വിധി പ്രകാരം ഇത്തരം പരാതിയില്‍ കേസെടുത്തില്ളെങ്കില്‍ അതു സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രണ്ടു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കേണ്ടി വരുമെന്നും ജില്ലാ ഗവ. പ്ളീഡറുടെ നിയമോപദേശത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് ഡി.ജി.പി കെ.എസ്.ബാലസുബ്രഹ്മണ്യം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍റെ നിയമോപദേശം കൂടി തേടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.