You are Here : Home / News Plus

പാക് ദിനാഘോഷ ചടങ്ങിലേക്ക് മസ്രത്ത് ആലമിനും ക്ഷണം

Text Size  

Story Dated: Monday, March 23, 2015 07:27 hrs UTC

ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ സ്ഥാനപതികാര്യാലയത്തില്‍ നടക്കുന്ന പാക് ദിനാഘോഷ ചടങ്ങിലേക്ക് വിഘടനവാദി നേതാവ് മസ്രത്ത് ആലമിനും ക്ഷണം. ജമ്മു കശ്മീരില്‍ 2010 ല്‍ പോലീസിനും സൈന്യത്തിനും നേരെയുണ്ടായ മാസങ്ങള്‍നീണ്ട പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും സൂത്രധാരന്‍ എന്ന് കരുതുന്ന വ്യക്തിയാണ് ആലം.
ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അടുത്തിടെ ആലമിനെ ജയിലില്‍നിന്ന് മോചിപ്പിച്ചത് വിവാദമായിരുന്നു. കശ്മീരില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 100 ഓളം പേരാണ് മരിച്ചത്. ഇതുകൂടാതെ ആലമിനെതിരെ 27 ക്രിമിനല്‍ കേസുകളുണ്ട്. ന്യൂഡല്‍ഹിയിലെ പാക് സ്ഥാനപതി കാര്യാലയത്തില്‍ നടക്കുന്ന പാക് ദിനാഘോഷത്തില്‍ മസ്രത്ത് ആലത്തിന് പുറമെ ഏഴ് വിഘടനവാദി നേതാക്കള്‍ക്കും ക്ഷണമുണ്ട്. എന്നാല്‍, ചടങ്ങില്‍ പങ്കെടുക്കാന്‍ ആലം ഡല്‍ഹിയില്‍ എത്തിയിട്ടില്ല. മസ്രത്ത് ആലത്തെ ക്ഷണിച്ചതിനെ ഇന്ത്യ എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് മാധ്യമങ്ങളോട് പറഞ്ഞു. വിഘടന വാദികളുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ പാകിസ്താനുമായുള്ള ഉന്നതതല ചര്‍ച്ച കഴിഞ്ഞവര്‍ഷം ഇന്ത്യ റദ്ദാക്കിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.