You are Here : Home / News Plus

കെ.എസ്.എഫ്.ഡി.സി: ഇടവേള ബാബുവും രാജിവച്ചു

Text Size  

Story Dated: Monday, March 23, 2015 07:36 hrs UTC

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) വൈസ് ചെയര്‍മാന്‍ ഇടവേള ബാബുവും അംഗങ്ങളായ മണിയന്‍പിള്ള രാജു, കാലടി ഓമന എന്നിവരും രാജിവച്ചു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സാബു ചെറിയാനെ മാറ്റി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.രാജ്‌മോഹന്‍ ഉണ്ണിത്താനോട് ആര്‍ക്കും വ്യക്തിപരമായ വിരോധമില്ലെന്ന് രാജിവച്ചശേഷം മണിയന്‍പിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവന്ന കമ്മിറ്റിയിലെ ചെയര്‍മാനെ നീക്കിയതിലാണ് പ്രതിഷേധം- അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.