You are Here : Home / News Plus

സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി അന്തരിച്ചു

Text Size  

Story Dated: Monday, March 23, 2015 08:37 hrs UTC

സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി ലീ ക്വാന്‍ യൂ (91) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 3.18 ന് സിംഗപ്പൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. ദ്വീപ് രാഷ്ട്രത്തെ ഏഷ്യയിലെ സമ്പന്നവും അഴിമതി കുറഞ്ഞതുമായ രാജ്യങ്ങളില്‍ ഒന്നാക്കിമാറ്റിയ നേതാവായിരുന്നു യൂ. ആധുനിക സിംഗപ്പൂരിന്റെ പിതാവെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ബ്രിട്ടീഷുകാരില്‍നിന്ന് സിംഗപ്പൂര്‍ പൂര്‍ണ സ്വയംഭരണാവകാശം നേടിയ 1959 മുതല്‍ 1990 വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷവും ഭരണരംഗത്തെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.