You are Here : Home / News Plus

മാണിയെ നാണംകെടുത്തുക ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യമെന്ന് കോടിയേരി

Text Size  

Story Dated: Monday, March 23, 2015 04:18 hrs UTC

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയെ നാണം കെടുത്തുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നാണം കെടുത്തി മാണിയെ ആര്‍ക്കും വേണ്ടാതാക്കി തീര്‍ക്കുകയാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. വനിതാ എം.എല്‍.എമാരെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാണിയെ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ല. ബാര്‍ കോഴ ഇടപാടില്‍ മാണിക്ക് മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ട്. അതും മാണിയെ സംരക്ഷിക്കുന്നതിന് കാരണമാണെന്നും കോടിയേരി പറഞ്ഞു.
മാണിക്കു പുറമെ മൂന്ന് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയിട്ടുണ്ട് എന്ന് ബാറുടമകള്‍ പറഞ്ഞത് പുറത്തുവന്നിട്ടുണ്ട്. വനിതകള്‍ക്ക് നിയമസഭക്ക് അകത്ത് പോലും രക്ഷയി െല്ലന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തെളിയിച്ചു. വനിതാ എം.എല്‍.എമാരെ എന്തിനാണ് മുന്നില്‍ നിര്‍ത്തിയത് എന്നാണ് ചോദിക്കുന്നത്. ഏത് പ്രതിഷേധത്തിലും മുന്നില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ളവരാണ് ഇടതു വനിതാ എം.എല്‍.എമാര്‍.
അവര്‍ക്കെതിരെ അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെ നടപടിയെടുത്തില്ല. അവരെ വീണ്ടും അധിക്ഷേപിക്കുകയാണ് ചാണ്ടിയും കൂട്ടരും. അഞ്ച് എം.എല്‍.എമാര്‍ക്കെതിരെയല്ല, 65 എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുത്താലും അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും കോടിയേരി വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.