You are Here : Home / News Plus

എം.വി നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Text Size  

Story Dated: Monday, March 23, 2015 05:17 hrs UTC

കൊച്ചി: സേവന നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് റിപ്പോര്‍ട്ടര്‍ ചാനല്‍ ചീഫ് എകസിക്യുട്ടീവ് ഓഫീസര്‍ എം.വി നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 2013 മാര്‍ച്ച് മുതല്‍ 2014 മാര്‍ച്ച് വരെ സര്‍ക്കാറിലേക്ക് അടക്കാനുള്ള 2.20 കോടി രൂപയുടെ സേവന നികുതി ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്‍മേലാണ് ജാമ്യം അനുവദിച്ചത്.
നികുതി കുടിശ്ശികയില്‍ 1.71 കോടി രൂപ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) എ.എം ബഷീര്‍ മുമ്പാകെ അടച്ചു. ബാക്കിവരുന്ന 38 ലക്ഷം രൂപയില്‍ 19 ലക്ഷം രൂപ ഈ മാസം തന്നെ അടച്ചു തീര്‍ക്കുമെന്നും ശേഷിക്കുന്ന തുക ജൂലൈ 30 നകം അടക്കുമെന്നും നികേഷ് കുമാര്‍ കോടതിയെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.