You are Here : Home / News Plus

ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം

Text Size  

Story Dated: Monday, March 23, 2015 05:55 hrs UTC

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനക്കാണ് പുരസ്കാരം.
ആദ്യകാല സിനിമാനടന്‍ പൃഥ്വിരാജ് കപൂറിന്‍റെ ഇളയ മകനായി 1938 മാര്‍ച്ച് 18-ന് ജനിച്ച ശശി കപൂര്‍ 1940 ല്‍ ബാല താരമായിട്ടാണ് അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് 1961ല്‍ യാശ് ചോപ്ര സംവിധാനം ചെയ്ത 'ധരം പുത്ര്' എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. 1960 മുതല്‍ 1980 വരെ ബോളിവുഡിന്‍റെ ജനപ്രിയ നായകനായിരുന്നു. അമിതാബ് ബച്ചന്‍റെ കൂടെ അഭിനയിച്ച ദീവാര്‍, ദോ ഓര്‍ ദോ പാഞ്ച്, നമക് ഹലാല്‍ എന്നീ ചിത്രങ്ങള്‍ ബോളിവുഡ് ചരിത്രത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കി. 2011ല്‍ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചു. 1998 ല്‍ ഇറങ്ങിയ ജിന്ന എന്ന ചിത്രമാണ് അവസാനം അഭിനയിച്ചത്. 1980 ല്‍ ഫിലിം വാലാസ് എന്ന പേരില്‍ ഒരു ചലച്ചിത്ര നിര്‍മ്മാണ കമ്പനിയും തുടങ്ങിയിരുന്നു.
ബോളിവുഡ് അഭിനേതാക്കളായ രാജ് കപൂര്‍, ഷമ്മി കപൂര്‍, എന്നിവര്‍ സഹോദരങ്ങളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.