You are Here : Home / News Plus

യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്‍െറ കോലം കത്തിച്ചു

Text Size  

Story Dated: Monday, March 23, 2015 06:04 hrs UTC

പിറവം: കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്കെതിരെ പരസ്യമായി രംഗത്തു വന്ന പി.സി. ജോര്‍ജിനെതിരെ തൊടുപുഴയില്‍ യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ പി.സി ജോര്‍ജിന്‍റെ കോലം യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ കത്തിച്ചു. ബാര്‍ കോഴ ആരോപണങ്ങള്‍ വന്ന സമയത്ത് തന്നെ കെ.എം. മാണി രാജി വെക്കേണ്ടതായിരുന്നു എന്ന പി.സി ജോര്‍ജിന്‍റെ പ്രസ്താവനക്കെതിരെയായിരുന്നു പ്രതിഷേധം.
ഞായറാഴ്ച പൈകയിലും തിങ്കളാഴ്ച രാവിലെ പിറവത്തും യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന്‍െറ കോലം കത്തിച്ചിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.