You are Here : Home / News Plus

പുതിയ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധം

Text Size  

Story Dated: Tuesday, March 24, 2015 04:27 hrs UTC

സംസ്ഥാനത്ത് പുതുതായി അനുവദിക്കുന്ന എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി ഹൈക്കോടതി നിര്‍ബന്ധമാക്കി.എന്നാല്‍ അഞ്ച് ഹെക്ടറില്‍ താഴെയുളളതും 2012 മെയ് 18 ന് മുമ്പ് തുടങ്ങിയതും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ ക്വാറികള്‍ക്ക് തുടരാം.അവയ്ക്ക് പാരിസ്ഥിതികാനുമതി വേണ്ടെന്നും ഹൈക്കോടതി ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍,ജസ്റ്റീസ് എ.എം ഷഫീഖ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഖനന ലൈസന്‍സും പാട്ടവും നല്‍കുന്നതിനു മുമ്പ് തന്നെ പാരിസ്ഥിതികാനുമതി നേടിയിരിക്കണമെന്ന് 2012 ലെ ദീപക് കുമാര്‍ കേസില്‍ സുപ്രീംകോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.ഈ ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞ് പ്രവര്‍ത്തനം തുടങ്ങിയ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി തേടണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.