You are Here : Home / News Plus

കൊച്ചി മെട്രോ പദ്ധതിക്കുവേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തു

Text Size  

Story Dated: Tuesday, March 24, 2015 06:18 hrs UTC

കൊച്ചി മെട്രോ പദ്ധതിക്കുവേണ്ടി എം ജി റോഡിലെ ശീമാട്ടിയുടെ 32 സെന്റ് ഭൂമി റവന്യൂവകുപ്പ് ഏറ്റെടുത്തു. ശീമാട്ടി ഉടമ ബീനാ കണ്ണന്‍ സ്ഥലം വിട്ടുനല്‍കാന്‍ സ്വമേധയാ തയ്യാറായതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. സ്ഥലം ഏറ്റെടുക്കുന്നതിനെ ശീമാട്ടി എതിര്‍ത്തതോടെ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അടക്കമുള്ളവ പരിഗണിച്ചിരുന്നു. എന്നാല്‍, വ്യാപക എതിര്‍പ്പ് ഉയര്‍ന്നതോടെ പാക്കേജ് വേണ്ടെന്നുവച്ചു. 

ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ബിനാ കണ്ണനുമായി ചര്‍ച്ച നടത്തിയശേഷമാണ് അവര്‍ സമ്മതപത്രം നല്‍കിയത്. കൊച്ചി മെട്രോ പദ്ധതിയുമായി എക്കാലത്തും സഹകരിച്ചിട്ടുണ്ടെന്നും തുടര്‍ന്നും സഹകരണം ഉണ്ടാവുമെന്നും ബീനാ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തതോടെ കൊച്ചി മെട്രോ ഒന്നാംഘട്ട നിര്‍മ്മാണത്തിനുള്ള എല്ലാ തടസങ്ങളും നീങ്ങി. മെട്രോ പദ്ധതിയുടെ 5 തൂണുകള്‍ ശീമാട്ടിയില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്ത് സ്ഥാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.