You are Here : Home / News Plus

സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

Text Size  

Story Dated: Tuesday, March 24, 2015 07:44 hrs UTC

ബജറ്റ് ദിനത്തില്‍ സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. നേരത്തെ കന്‍േറാണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കായിരുന്നു അന്വേഷണ ചുമതല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഫയലില്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ഒപ്പുവെച്ചു.
പ്രതിപക്ഷ എം.എല്‍.എമാര്‍ ഡയസ് തകര്‍ത്തതുമായ ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. അന്വേഷണവുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറി, ജീവനക്കാര്‍, വാച്ച് ആന്‍ഡ് വാര്‍ഡ് എന്നിവരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ബജറ്റ് ദിവസത്തെ വിഡിയോ പരിശോധിക്കുകയും ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.