You are Here : Home / News Plus

പാക് ദിനാഘോഷത്തില്‍ പങ്കെടുത്തത് വെറുപ്പോടെയെന്ന് വി.കെ സിങ്

Text Size  

Story Dated: Tuesday, March 24, 2015 07:47 hrs UTC

പാക് ദേശീയ ദിനാഘോഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുത്തത് വെറുപ്പോടെയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ വി.കെ സിങ് ഇത് സംബന്ധിച്ച് നടത്തിയ ട്വീറ്റുകള്‍ വിവാദമായി. ഒൗദ്യോഗിക ജോലിയുടെ ഭാഗമായാണെങ്കിലും വെറുപ്പോടെയാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് വി.കെ സിങ് ട്വിറ്ററില്‍ കുറിച്ചു. disgust, duty എന്നീ ഹാഷ് ടാഗുകളിലായി അഞ്ച് ട്വീറ്റുകളിലൂടെയാണ് വി.കെ സിങ് പ്രതിഷേധം പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമാണ് വി.കെ സിങ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിലുള്ള പ്രതിഷേധമാണ് വി.കെ സിങ് ട്വിറ്ററിലൂടെ പ്രകടിപ്പിച്ചതെന്നും ഇത് മോദിക്കെതിരാണെന്നും വ്യാഖ്യാനിക്കപ്പെട്ടു. ട്വീറ്റുകള്‍ വിവാദമായതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ച് വ്യക്തത നല്‍കാന്‍ കേന്ദ്രം വി.കെ സിങ്ങിനോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെ മാധ്യമങ്ങളാണ് വിഷയം വളച്ചൊടിച്ച് വിവാദമാക്കിയതെന്ന് വി.കെ സിങ് ട്വീറ്റു ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.