You are Here : Home / News Plus

ബി.ബി.സി ഡോക്യുമെന്ററി ; രണ്ട് അഭിഭാഷകര്‍ക്ക് സുപ്രീം കോടതി നോട്ടീസ്‌

Text Size  

Story Dated: Tuesday, March 24, 2015 07:49 hrs UTC

ബി ബി സി സംപ്രേഷണം ചെയ്ത 'ഇന്ത്യയുടെ മകള്‍' ഡോക്യുമെന്ററിയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതിഭാഗം അഭിഭാഷകര്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. ജസ്റ്റിസ് വി ഗോപാല്‍ ഗൗഡ അധ്യക്ഷനായ ബഞ്ചാണ് അഭിഭാഷകരായ എം എല്‍ ശര്‍മ, എ പി സിങ് എന്നിവര്‍ക്ക് നോട്ടീസയച്ചത്. 

വിഷയം ഗൗരവമേറിയതാണെന്ന് ബഞ്ച് നിരീക്ഷിച്ചു. അഭിഭാഷകര്‍ രണ്ടാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണം. സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് നടപടി. സുപ്രീം കോടതിയില്‍ കേസുകള്‍ വാദിക്കുന്നതില്‍നിന്ന് രണ്ട് അഭിഭാഷകരെയും വിലക്കണമെന്നാണ് വനിതാ അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.