You are Here : Home / News Plus

ആവേശത്തോടെ കിവീസ് ലോകകപ്പ് ക്രിക്കറ്റിന്‍റെ ഫൈനലില്‍

Text Size  

Story Dated: Tuesday, March 24, 2015 03:49 hrs UTC

ഓക് ലന്‍ഡ്: ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കല്‍ കലമുടച്ചപ്പോള്‍ ന്യൂസിലന്‍ഡ് ആദ്യമായി ലോകകപ്പ് ക്രിക്കറ്റിന്‍െറ ഫൈനലില്‍ കടന്നു. അത്യന്തം ആവേശകരമായ മത്സരത്തില്‍ നാലു വിക്കറ്റിനാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. നാല് തവണ കിവീസ് ബാറ്റ്സ്മാന്‍മാരെ പുറത്താക്കാന്‍ ലഭിച്ച അവസരം പാഴാക്കിയ ദക്ഷിണാഫ്രിക്ക അതിന് നല്‍കിയ പിഴയായിരുന്നു ഇന്നത്തെ തോല്‍വി. രണ്ട് റണ്ണൗട്ടുകളും രണ്ട് ക്യാച്ചുകളുമാണ് സൗത്ത് ആഫ്രിക്ക പാഴാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 43 ഓവറില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ കിവീസ് മറികടക്കുകയായിരുന്നു. അവസാന രണ്ട് പന്തില്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ഏലിയട്ട് സിക്സറടിച്ച് കിവീസിനെ വിജയ തീരത്ത് എത്തിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇറങ്ങിയ കിവീസിനുവേണ്ടി ആദ്യ പന്തില്‍ തന്നെ അടിച്ചുകളിച്ച ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലമാണ് മികച്ച അടിത്തറ നല്‍കിയത്. 26 പന്തില്‍ 59 റണ്‍സാണ് മക്കല്ലം അടിച്ചുകൂട്ടിയത്. നാല് സിക്സറും എട്ട് ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. 30 ഓവറിന് മുമ്പ് കിവീസ് ജയിക്കും എന്ന് തോന്നിച്ചപ്പോഴാണ് മക്കല്ലം പുറത്തായത്. മോര്‍ക്കലാണ് മക്കല്ലത്തെ പുറത്താക്കിയത്. പിന്നീടത്തെിയ കെയ്ന്‍ വില്യംസണ്‍ ആറ് റണ്‍സിന് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ഡബ്ള്‍ സെഞ്ച്വറി നേടിയ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 34 റണ്‍സെടുത്ത് പുറത്തായി. അഞ്ചാമത് ഇറങ്ങി 84 റണ്‍സെടുത്ത ഏലിയട്ടാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ മഴനിയമപ്രകാരം 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് സ്കോര്‍ ചെയ്യുകയായിരുന്നു. 18 പന്തില്‍ 49 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ സ്കോറിങ്ങിന് വേഗത കൂട്ടിയത്. ക്യാപ്റ്റന്‍ എബി ഡിവിലിയേഴ്സ് 45 പന്തില്‍ 65 റണ്‍സ് നേടി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം നല്ലതായിരുന്നില്ല. 10 റണ്‍സെടുത്ത ഹാഷിം അംലയെ ബൗള്‍ട്ട് ബൗള്‍ഡാക്കി. ക്വിന്‍റണ്‍ ഡി കോക്ക് 14 റണ്‍സെടുത്ത് പുറത്തായി.  പിന്നീട് ഫഫ് ഡു െപ്ളസിയും റൈലി റൂസോയും ഒന്നിക്കുകയായിരുന്നു. നങ്കൂരമിട്ട് കളിച്ച ഇരുവരും ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. റൂസോ 39ഉം ഡു െപ്ളസി 82ഉം റണ്‍സെടുത്ത് പുറത്തായി. ഡിവിലിയേഴ്സ് ക്രീസിലെ ത്തി സ്കോറിങ് വേഗത കൂട്ടുന്നതിനിടെയാണ് മഴ പെയ്തത്. തുടര്‍ന്ന് ഓവര്‍ 43 ആക്കി ചുരുക്കുകയായിരുന്നു. കളി പുനരാരംഭിച്ചയുടനെ ഡു െപ്ളസി പുറത്തായി. പിന്നീട് എത്തിയ ഡേവിഡ് മില്ലര്‍ വെടിക്കെട്ട് പുറത്തെടുക്കുകയായിരുന്നു. മില്ലര്‍ മൂന്ന് സിക്സറും ആറ് ഫോറും നേടി.
ന്യൂസിലന്‍ഡിനുവേണ്ടി കോറെ ആന്‍ഡെഴ്സണ്‍ മൂന്നും ബൗള്‍ട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് നേട്ടത്തോടെ ലോകകപ്പില്‍ ബൗള്‍ട്ടിന്‍െറ വിക്കറ്റം നേട്ടം 21 ല്‍ എത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.