You are Here : Home / News Plus

ജനതാദള്‍ (യു) മണ്ഡലം പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; തൃശ്ശൂരില്‍ ഹര്‍ത്താല്‍

Text Size  

Story Dated: Wednesday, March 25, 2015 04:06 hrs UTC

ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി.ജി. ദീപക്കിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജനതാദള്‍ (യു) തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. കരുവന്നൂര്‍, പെരുമ്പള്ളിശ്ശേരി എന്നീ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി.ജി. ദീപക് (44) ആണ് കത്തിക്കുത്തേറ്റ് മരിച്ചത്. ദീപക്കിനോടൊപ്പമുണ്ടായിരുന്ന ജനതാദള്‍ പ്രവര്‍ത്തകരായ സ്റ്റാലിന്‍, മണി (സജീവ്) എന്നിവര്‍ക്ക് പരിക്കുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.