You are Here : Home / News Plus

150 പേര്‍ സഞ്ചരിച്ച വിമാനം ഫ്രാന്‍സില്‍ തകര്‍ന്നു

Text Size  

Story Dated: Wednesday, March 25, 2015 06:02 hrs UTC

സ്പെയിനിലെ ബാഴ്സലോണയില്‍നിന്ന് ജര്‍മനിയിലെ ഡ്യൂസര്‍ഡോള്‍ഫിലേക്ക് പോയ യാത്രാവിമാനം ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നു. ആറ് ജീവനക്കാരടക്കം 150 യാത്രികരുമായി ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9.55ന് പുറപ്പെട്ട ജര്‍മന്‍ വിങ്സ് വിമാനം എ 320 ആണ് അപകടത്തില്‍പെട്ടത്. യാത്രികരില്‍ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ളെന്ന് വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തിന്‍െറ കാരണം വ്യക്തമല്ല. അപകടത്തില്‍പെട്ടവരില്‍ ജര്‍മനി, സ്പെയിന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ്.

11.55ന് ഡ്യൂസര്‍ഡോള്‍ഫില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനത്തില്‍നിന്ന് 10.47ഓടെ അപായസന്ദേശം വന്നിരുന്നു. ഈ സമയം 36,000 അടി ഉയരത്തില്‍ സഞ്ചരിക്കുകയായിരുന്ന വിമാനം അരമണിക്കൂറിനകം റഡാര്‍ പരിധിയില്‍നിന്ന് അപ്രത്യക്ഷമായി. ആല്‍പ്സിലെ നിസ്സക്കടുത്ത മിയോലന്‍സില്‍ 2000 അടി ഉയരത്തിലുള്ള സ്ഥലത്താണ് വിമാനം തകര്‍ന്നത്. പൂര്‍ണമായും മഞ്ഞുമൂടിയ ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ കൂടുതല്‍ സമയം എടുക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.