You are Here : Home / News Plus

വിമാനാപകടം: ബ്ലാക്‌ ബോക്സ് കണ്ടെത്തി

Text Size  

Story Dated: Wednesday, March 25, 2015 06:03 hrs UTC

ഫ്രഞ്ച് ആല്‍പ്സില്‍ തകര്‍ന്നുവീണ ജര്‍മന്‍ യാത്രാ വിമാനത്തിന്‍െറ ബ്ളാക് ബോക്സ് കണ്ടെടുത്തു. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അപകട കാരണം എന്താണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. അപകടത്തിന് മുമ്പ് വിമാനത്തില്‍ നിന്ന് അപായ സിഗ്നല്‍ ഒന്നും തന്നെ ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും അന്വേഷിക്കുന്നുണ്ട്.

ജര്‍മന്‍ എയര്‍ലൈന്‍സ് കമ്പനിയായ ലുഫ്താന്‍സയുടെ അനുബന്ധ സര്‍വീസ് ഗ്രീന്‍വിങ്‌സിന്റെ എയര്‍ബസ് എ-320 വിമാനമാണ് കഴിഞ്ഞദിവസം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 150 പേരും കൊല്ലപ്പെട്ടു എന്നാണ് ഫ്രഞ്ച് സര്‍ക്കാറില്‍ നിന്ന് ഒൗദ്യോഗികമായി ലഭിച്ച വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.