You are Here : Home / News Plus

നാവികസേനയുടെ നിരീക്ഷണ വിമാനം തകര്‍ന്ന് രണ്ടു പേരെ കാണാതായി

Text Size  

Story Dated: Wednesday, March 25, 2015 06:04 hrs UTC

നാവികസേനയുടെ ഡോണിയര്‍ നിരീക്ഷണ വിമാനം ഗോവയില്‍ തകര്‍ന്നു വീണ് രണ്ട് ഉദ്യോഗസ്ഥരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഗോവയുടെ ദക്ഷിണ പടിഞ്ഞാറന്‍ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. കഴിഞ്ഞദിവസം രാത്രി 11 മണിക്ക് സാധാരണ നടത്താറുള്ള നിരീക്ഷണപ്പറത്തല്‍ നടത്തവെയാണ് അപകടം.

കാണാതായ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ആറു യുദ്ധകപ്പലുകളും വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.