You are Here : Home / News Plus

കടുവകള്‍ നാട്ടിലിറങ്ങിയാല്‍ ജനം കൂട്ടംകൂടുന്നത് തടയണമെന്ന് നിര്‍ദ്ദേശം

Text Size  

Story Dated: Wednesday, March 25, 2015 07:42 hrs UTC

ടുവകള്‍ നാട്ടിലിറങ്ങിയാല്‍ പ്രദേശത്ത് ജനം കൂട്ടംകൂടുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശം. ജനക്കൂട്ടം അക്രമാസക്തരാകുന്നത് തടയാന്‍ നിരോധനാജ്ഞ പുറപ്പെടുവിക്കണം. കടുവകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണമെന്നും അവ നാട്ടിലിറങ്ങാനുള്ള കാരണം പഠിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കടുവയുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സ്ഥിരം സമിതി രൂപവത്കരിക്കണം. നാട്ടിലിറങ്ങുന്ന കടുവകളെ വിഷംകൊടുത്ത് കൊല്ലുന്നത് തടയണം. പറമ്പിക്കുളം, പെരിയാര്‍ വനമേഖലകളില്‍ കടുവകളുടെയെണ്ണം കുറയുന്നുവെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.