You are Here : Home / News Plus

ശബരിമല ഉത്സവം കൊടിയേറി

Text Size  

Story Dated: Wednesday, March 25, 2015 07:45 hrs UTC

പത്ത് ദിവസത്തെ ഉത്സവത്തിന് ശബരിമലയില്‍ കൊടിയേറി. ബുധനാഴ്ച രാവിലെ 9.20നും 10.30നും മധ്യെ തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റം നിര്‍വ്വഹിച്ചു. ശരണമന്ത്രങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങവെ സന്നിധാനം ഉത്സവത്തിരക്കിലായി. മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി സഹകാര്‍മ്മികനായി. രാവിലെ 9ന് തന്ത്രി ശ്രീകോവിലിനുള്ളില്‍ കൊടിക്കൂറ പൂജിച്ചു. വ്യാഴാഴ്ച മുതല്‍ ക്ഷേത്രത്തില്‍ ഉല്‍സവ ബലി തുടങ്ങും. ഏപ്രില്‍ 2നാണ് പള്ളിവേട്ട. 3ന് രാവിലെ 11.30ന് പമ്പയില്‍ ആറാട്ട് നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.