You are Here : Home / News Plus

മദ്യനയം കോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കെ.ബാബു

Text Size  

Story Dated: Wednesday, March 25, 2015 04:05 hrs UTC

തിരുവനന്തപുരം: സര്‍ക്കാറിന്‍െറ പുതിയ മദ്യനയം കോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഫൈവ് സ്റ്റാര്‍ ഇതര ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യം ആലോചനയിലില്ല. കോടതി വിധിക്കായി കാത്തിരിക്കുകയാണ്. മാര്‍ച്ച് 31ന് മുമ്പ് കോടതിവിധി വരുമെന്നാണ് പ്രതീക്ഷ. ബാര്‍ ലൈസന്‍സ് മാര്‍ച്ച് 31ന് അവസാനിക്കുമെന്നതുള്‍പ്പെടെ സര്‍ക്കാറിന് പറയാനുള്ളതെല്ലാം കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതിയില്‍ കേസ് നടക്കുമ്പോള്‍ മറ്റു വഴികള്‍ ആലോചിക്കേണ്ടതില്ളെന്നും മന്ത്രി പറഞ്ഞു.
കോടതിവിധിയുടെ അടിസ്ഥാനത്തില്‍ 290 ബാറുകളും ഇടക്കാലവിധിയുടെ അടിസ്ഥാനത്തില്‍ 10 ബാറുകളുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് (ഫൈവ് സ്റ്റാര്‍ ഒഴികെ). ആദ്യഘട്ടം പൂട്ടിയ 418 ബാറുകളില്‍ 350 ഓളം ബാറുകള്‍ ബിയര്‍ വൈന്‍ പാര്‍ലറുകളായും പ്രവര്‍ത്തിക്കുന്നുണ്ട്. കോടതി വിധി വരുന്നതോടെ 300 ബാറുകളുടെ കാര്യത്തില്‍ എന്തുവേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. അതിന്‍െറ അടിസ്ഥാനത്തിലാകും മദ്യനയം രൂപവത്കരിക്കുകയെന്നും കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.