You are Here : Home / News Plus

വന്യജീവികളെ വെടിവെക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, March 25, 2015 04:15 hrs UTC

 മനുഷ്യജീവന് ഭീഷണി വരുന്ന വന്യജീവികളെ വെടിവെക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നായശല്യം രൂക്ഷമാണ്. അക്കാര്യത്തില്‍ ചില വ്യവസ്ഥകളുണ്ട്. വന്ധ്യംകരണം ഇതിന് ഫലപ്രദമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വന്യജീവികള്‍ കൃഷി നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. മനുഷ്യജീവന്‍െറ വില മാനിച്ച് മാത്രമേ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കൂ. വനത്തിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ തോക്ക് ലൈസന്‍സ് പുതുക്കാന്‍ തീരുമാനിച്ചു. കാട്ടില്‍ നിന്നുള്ള വന്യമൃഗങ്ങളുടെ ആക്രമണവും നാട്ടിലെ തെരുവുനായ ശല്യവും ഗൗരവമായി കാണുന്നു. കാട്ടിലും നാട്ടിലും നടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുവ സംരക്ഷണ അതോറിറ്റിയുടെ പുതിയ മാര്‍ഗരേഖ പുറത്തു വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയം സംബന്ധിച്ച് മന്ത്രിസഭ അന്തിമ തീരുമാനമെടുത്തിട്ടില്ല. സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ ഇല്ലാതാകും. അവര്‍ ആവശ്യപ്പെട്ടാല്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാജ്യസഭാ സീറ്റ്, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എന്നിവയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. രാജ്യസഭാ സീറ്റിനെക്കുറിച്ച് ധാരണയിലെ ത്താന്‍ യു.ഡി.എഫും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസും തന്നെ ചുമതലപ്പെടുത്തിയതായും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.