You are Here : Home / News Plus

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് പുകവലിക്കാനോ മദ്യപിക്കാനോ പാടില്ല

Text Size  

Story Dated: Wednesday, March 25, 2015 05:07 hrs UTC

തിരുവനന്തപുരം: ജോലി സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ പുകവലിക്കാനോ മദ്യപിക്കാനോ പാടില്ലെന്ന് സര്‍ക്കുലര്‍. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം വേണം. നടപടി സ്വീകരിക്കാത്ത മേലധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കും. അധ്യാപകര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണെന്ന് ഭരണ പരിഷ്കാര വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വിശദീകരിക്കുന്നു.
ലഹരി വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്ന സര്‍ക്കാര്‍ ഡ്രൈവര്‍മാരെ സസ്പെന്‍ഡ് ചെയ്ത ശേഷം മതി മറ്റു നടപടികളെന്നും സര്‍ക്കാര്‍ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.