You are Here : Home / News Plus

കെ.എം മാണി ചരക്ക്-സേവന നികുതി ഉന്നതാധികാര സമിതി അധ്യക്ഷന്‍

Text Size  

Story Dated: Wednesday, March 25, 2015 05:13 hrs UTC

ന്യൂഡല്‍ഹി: ചരക്ക് -സേവന നികുതി ഉന്നതാധികാര സമിതി അധ്യക്ഷനായി ധനമന്ത്രിയെ കെ.എം മാണിയെ തെരഞ്ഞെടുത്തു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്‍ദേശ പ്രകാരമാണ് നിയമനം. ജമ്മു കശ്മീര്‍ ധനമന്ത്രി അബ്ദുല്‍ റഷീദിന്‍െറ പിന്‍ഗാമിയായാണ് മാണിയുടെ പുതിയ പദവിയില്‍ എത്തുന്നത്.
ചരക്ക് -സേവന നികുതി സമ്പ്രദായം നടപ്പാക്കുന്നതു സംബന്ധിച്ച സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതിയാണിത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരില്‍ ഒരാളെ ഉന്നതാധികാര സമിതിയുടെ തലപ്പത്ത് നിയോഗിക്കുന്നതാണ് രീതി. ജെയ്റ്റ്ലിക്കുള്ള പ്രത്യേക താല്‍പര്യവും മാണിക്ക് അധ്യക്ഷ പദവി ലഭിക്കുന്നതിന് ഗുണം ചെയ്തു.
എന്നാല്‍, കേരളത്തില്‍ വിവാദം നേരിടുന്ന മാണിയെ അധ്യക്ഷ പദവിയിലേക്ക് കൊണ്ടു വരുന്നതിനോട് സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാര്‍ച്ച് 21ന് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ മാണിയുടെ നിയമനം പ്രഖ്യാപിക്കാതെ വിശദമായ കൂടിയാലോചനക്കായി മാറ്റിവെച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.