You are Here : Home / News Plus

പാലക്കാട് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

Text Size  

Story Dated: Thursday, March 26, 2015 06:30 hrs UTC

പാലക്കാട് ജില്ലയില്‍ എലപ്പുള്ളിയിലും എടത്തറയിലുമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. എലപ്പുള്ളിയില്‍ ഗുഡ്സ് ഓട്ടോയില്‍ സ്വകാര്യബസിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പാലക്കാട് നൂറണി പുതുപ്പള്ളിത്തെരുവ് മുഹമ്മദുപ്പ(58) ആണ് മരിച്ചത്. എടത്തറ മഹിമ ഓഡിറ്റോറിയത്തിന് സമീപം ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തിരൂര്‍ നിറമരുതൂര്‍ ജനതാബസാര്‍ കടങ്ങല്‍ മുഹമ്മദിന്‍െറ മകന്‍ നിസാമുദ്ദീന്‍(21) മരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടങ്ങള്‍ ഉണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.